Saturday, May 7, 2011

പറഞ്ഞത് അവളാണ്...


നേത്രാവതിക്ക് കുറുകെ കടന്നു പോയ ഒരു തീവണ്ടിയില്‍ വച്ച് അയാള്‍ ഒരു തവണ കൂടി അവളെ തൊട്ടു.
വിരലുകളില്‍...കവിളില്‍ ...
അവര്‍ക്ക് ചുറ്റും മഞ്ഞു പോലെ പുതഞ്ഞു നിന്ന നിശ്ശബ്ദതയ്ക്കു പക്ഷെ,തണുപ്പായിരുന്നില്ല.അവളുടെ ഇടതു കൈ അയാളുടെ വലതു കൈ തലത്തിനുള്ളിരുന്നു വിറ കൊണ്ടു.വിയര്‍ത്തു.

ഒരാഴ്ച മുന്‍പ്..അവളെ ആദ്യമായി തൊട്ട അന്ന് ..അവള്‍ കണ്ണ് നിറച്ചു..
പിന്നീട്..ക്ലാസ്സില്‍ , കാന്റീനില്‍ , H O D യുടെ മുറിയില്‍..
കാണുമ്പോഴെല്ലാം ആ വിരലുകള്‍ നീട്ടി അവള്‍ അയാളെ കൊതിപ്പിച്ചിരുന്നു,ഒരു തവണ പോലും
പിടി കൊടുക്കാതെ..

തീവണ്ടി, മരവും കടലും കോട്ടയും പിന്നിട്ടപ്പോള്‍,പുറംക്കാഴ്ചകള്‍ കാണാതെ  അവള്‍  അയാളുടെ ചുമലിലേക്ക് ചാഞ്ഞു.

അവളുണര്‍ന്നപ്പോഴേക്കും വണ്ടി  നേത്രാവതിപ്പുഴ കടന്നിരുന്നു..
ആ നദിയുടെ കണ്ണാടിയില്‍ മുഖം നോക്കിയിരുന്ന  നഗരത്തിന്റെ ഉണങ്ങി വരണ്ട തെരുവുകളിലൂടെ അവര്‍ നടന്നു..ഒരു പകല്‍ മുഴുവന്‍...
എന്തിനാണ് സ്റ്റേറ്റ് ബാങ്ക് ജംഗ്ഷനിലെ ആ  വലിയ ഹോര്‍ഡിംഗ് കണ്ടപ്പോള്‍ അവള്‍ മുഖം കുനിച്ചത്..? അയാളുടെ കയ്യിലെ പിടി മുറുക്കിയത് ..?
മേഘങ്ങള്‍ സൂര്യനെ മറച്ച സന്ധ്യയില്‍,പനമ്പൂര്‍ ബീച്ചില്‍ അവള്‍ കക്കകള്‍ പെറുക്കുന്നത് കണ്ട്,അയാള്‍ക്ക് ചിരിയാണ് വന്നത് .കോളി ഫ്ലവര്‍ ഫ്രൈയുടെ എരിവും സ്പ്രൈറ്റിന്റെ നുരയും ആസ്വദിച്ച് ബീച്ചിനു പുറത്തേക്ക് നടക്കുമ്പോള്‍,തെളിയാതെ നിന്നിരുന്ന ഒരു സ്ട്രീറ്റ് ലൈറ്റിന്‍റെ ഇരുട്ടില്‍ അയാള്‍ ആദ്യമായി അവളെ ചുംബിച്ചു.സന്ധ്യയുടെ ചുവപ്പ് അവളുടെ കവിളുകളിലേക്ക് വ്യാപിച്ചു..അവിടുന്നത് ചുണ്ടിലേക്കും...
പിന്നെയും അവര്‍ നടന്നു..ചെമ്പകങ്ങള്‍ പൂത്തു മണം പരത്തിയിരുന്ന അവളുടെ ഹോസ്റ്റല്‍ വരെ...

ദുഖവെള്ളി..

മിലാഗ്രിസ്സ് പള്ളിയില്‍ കുര്‍ബാന കൈ കൊള്ളുമ്പോള്‍ അവള്‍ പറഞ്ഞു,  അവിടെ ആദ്യമായ് ചെല്ലുന്നവരുടെ മൂന്ന് പ്രാര്‍ഥനകള്‍ സഫലമാകുമെന്ന്. പള്ളിയുടെ ചുമരിലെ മാലാഖമാര്‍ അയാളെ നോക്കി ചിരിച്ചു.

ഈസ്റെര്‍..

അയാളുടെ മൂന്നാമത്തെ  ആഗ്രഹം പള്ളിച്ചുമരിലെ മാലാഖമാര്‍ സാധിച്ചു കൊടുത്തു.

"എനിക്ക് നിങ്ങളോടും പ്രേമം ആണെന്നാണ്‌  തോന്നുന്നത് " പറഞ്ഞത് അവളാണ്.. .

 "നിങ്ങളോടും ....? "



മൂന്നാം ദിവസം...

വിഷു...

" മറക്കുക...നിന്നില്‍ പടര്‍ന്ന എന്നെ..എന്റെ ഗന്ധത്തെ.. ചുംബിച്ച  ചുണ്ടുകളെ...നീ മറക്കുക  "

പറഞ്ഞത് അവള്‍ തന്നെയാണ്..

മാലാഖമാര്‍ അയാളെ നോക്കി വീണ്ടും ചിരിച്ചു.ഭൂമിയിലെ വിശുദ്ധന്മാര്‍ അയാളെ നോക്കി കൊഞ്ഞനം കുത്തി..

" മറക്കുക...നിന്നില്‍ പടര്‍ന്ന എന്നെ..എന്റെ ഗന്ധത്തെ.. ചുംബിച്ച  ചുണ്ടുകളെ...നീ മറക്കുക  "

പറഞ്ഞത് അവള്‍ തന്നെയാണ്..

5 comments:

  1. Marakkam ellam marakkam.. Ninakkay ellam marakkam.. Good narration

    ReplyDelete
  2. Nice...........

    ReplyDelete
  3. നന്ദി കിങ്ങിണിക്കുട്ടി ....നന്ദി സജിന്‍....അഭിപ്രായങ്ങള്‍ക്ക് നന്ദി...

    ReplyDelete
  4. This comment has been removed by a blog administrator.

    ReplyDelete
  5. നന്നയിട്ടുണ്ട്.........എന്റെ അനുമോദനങ്ങള്‍ 

    ReplyDelete

പ്രേമലേഖനം

  പ്രിയപ്പെട്ട  വള്ളിച്ചെടി... ഞാനൊരു മഹാവൃക്ഷമല്ല.വൃക്ഷം എന്ന സംബോധന പോലും എനിക്ക് ചേരില്ല.എന്നെ അങ്ങനെ വിളിക്കുന്നത്  എന്റെ  കൂട്ടർക്ക് തന...